അനുബന്ധ വാര്‍ത്തകള്‍
- ഇൻസ്റ്റഗ്രാം സൗഹൃദം, പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു, സംഭവത്തിൽ 18 പേർക്ക് പങ്കെന്ന് സംശയം
- പീഡനക്കേസ്: മുൻ സർക്കാർ പ്ലീഡർ മനു കീഴടങ്ങി
- പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 53 വർഷം കഠിന തടവ്
- ബോയ്സ് ഹോസ്റ്റാലിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ച വാർഡൻ അറസ്റ്റിൽ
- വിദ്യാർത്ഥിനിക്ക് മദ്യം നൽകി മയക്കി പീഡിപ്പിച്ചു: യുവതിക്ക് 13 വർഷം തടവ്
പോക്സോ കേസിൽ ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റിൽ
പത്തനംതിട്ട: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടിലധികം പേരുണ്ടാകും എന്നാണു സൂചന. ഈ കേസിൽ മൂന്നു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ നേതാവ് ജോയൽ പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസിൽ എത്തി പൊലീസിന് കീഴടങ്ങുകയായിരുന്നു.
കേസിൽ പ്രായപൂർത്തി ആകാത്ത ഒരാളും കെ.എസ്.ഇ.ബി ജീവനക്കാനായ മുഹമ്മദ് റാഫി, സജാദ് എന്നീ മൂന്നു പേരാണ് പിടിയിലായത്. ഇതിനൊപ്പം റാന്നി ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നും പരാതി ഉയർന്നിട്ടുണ്ട്.
2022 ജൂൺ മുതൽ കേസിനാസ്പദമായ സംഭവം ഉണ്ടായി എന്നാണു പോലീസ് നൽകിയ സൂചന. സ്‌കൂളിൽ പോകാൻ തയ്യാറാകാതിരുന്ന പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.