1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SFI worker rape case DYFI leader arrested

എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

Harassment
കൊല്ലം: എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഒമ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടിക ജാതിക്കാരിയായ എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ച പടിഞ്ഞാറേ കല്ലട ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവും കടപുഴ യൂണിറ്റ് സെക്രട്ടറിയും സി.പി.എം കോയിക്കൽഭാഗം ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയായ കോയിക്കൽഭാഗം കവളിക്കൽ വീട്ടിൽ വിശാഖ് കല്ലട എന്ന 27 കാരനാണ് പോലീസ് പിടിയിലായത്.
 
പ്രവർത്തകയുമായി എസ്.എഫ്.ഐ യുടെ "മാതൃകം" എന്ന പെൺകൂട്ടായ്മാ പരിപാടിയിലൂടെ പരിചയപ്പെടുകയും തുടർന്ന് യുവതിയെ ശാസ്‌താംകോട്ട കായൽ തീരത്തുള്ള മുളങ്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു എന്നാണു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
 
ഇതിനിടെ പോലീസിൽ പരാതി നല്കാതിരിക്കാനായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നും ആരോപണമുണ്ട്. പോലീസ് യുവാവിനെ പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
പോക്സോ കേസിൽ ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റിൽ