പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 53 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (18:27 IST)
ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി 53 വർഷത്തെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കാരിക്കോട് തെക്കുംഭാഗം പുറമാടം അജി എന്ന 44 കാരനെയാണ് ശിക്ഷിച്ചത്.

2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴ ഡോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൺ എം. ജോസഫാണ് ശിക്ഷിച്ചത്.

ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി വിവരം പുറത്തറിയിച്ചില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായും പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയതും. പരാതിയെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


പിഴതുക അടയ്ക്കാത്ത പക്ഷം പ്രതി കൂടുതലായി 200 ദിവസം കൂടി കഠിന്നതടവ് അനുഭവിക്കണം. പെൺകുട്ടിയുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപാ നൽകാൻ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :