പീഡനക്കേസ്: മുൻ സർക്കാർ പ്ലീഡർ മനു കീഴടങ്ങി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (18:31 IST)
എറണാകുളം: പീഡനത്തിനിരയായ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുൻ സർക്കാർ പി.ജി. മനു പോലീസിൽ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് മനു പുത്തൻ കുരിശ് ഡി.വൈ.എസ്.പി മുമ്പാകെ കീഴടങ്ങിയത്.

തുടർന്ന് പ്രതിയെ പോലീസിനു കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോക്കിയിൽ ഹാജരാക്കി. കോടതി പ്രതിയെ 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. പീഡന കേസിൽ നിയമ സഹായം തേടിയെത്തിയപ്പോളാണ് മനു യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പ്രതി യുവതിയെ ഓഫീസിൽ വച്ചും യുവതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു ഭീഷണി പെടുത്തുകയും ചെയ്തു എന്നാണ് പരാതി. പോലീസ് കേസെടുത്തതോടെ അഡ്വക്കേറ്റ് ജനറൽ ഇങ്ങളിൽ നിന്ന് രാജി എഴുതി വാങ്ങുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :