വിദ്യാർത്ഥിനിക്ക് മദ്യം നൽകി മയക്കി പീഡിപ്പിച്ചു: യുവതിക്ക് 13 വർഷം തടവ്

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 29 ജനുവരി 2024 (13:57 IST)
തിരുവനന്തപുരം: വിദ്യാർത്ഥിനിക്ക് മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിൽ യുവതിയെ കോടതി 13 വർഷത്തെ കഠിനതട വിനും അര ലക്ഷം രൂപ പിഴയും വിധിച്ചു. അരുവിക്കുഴി മുൽക്കറ കൃപാലയത്തിൽ സന്ധ്യ എന്ന 38 കാരിയെയാണ് കോടതി ശിക്ഷിച്ചത്.

ഷോർട്ട് ഫിലിം നിർമ്മിക്കാൻ പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുവന്നാണ്
മർദ്ദിച്ച ശേഷം മദ്യം നൽകി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് . രമേശ് കുമാറാണ് ശിക്ഷിച്ചത്.

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. വിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം കൂടി അധിക തടവ് അനുഭവിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :