Pinarayi Vijayan: പിണറായി നയിക്കും, മത്സരിക്കില്ല; കെ.കെ.ശൈലജയെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കും

മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുക

LDF, KK Shailaja, KK Shailaja CM Candidate for 2026, Pinarayi Vijayan, കെ.കെ.ശൈലജ, പിണറായി വിജയന്‍, മൂന്നാം ഇടത് സര്‍ക്കാര്‍
KK Shailaja
രേണുക വേണു| Last Modified ചൊവ്വ, 27 ജനുവരി 2026 (10:12 IST)

Pinarayi Vijayan: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കുള്ള സാധ്യത വിലയിരുത്തി എല്‍ഡിഎഫ്. 2021 നു സമാനമായ വിധിയെഴുത്ത് ഇത്തവണയും ഉണ്ടാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പരിഗണിക്കുമ്പോള്‍ 60 ല്‍ അധികം സീറ്റുകള്‍ ഉറപ്പാണ്. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ അതിനേക്കാള്‍ കൂടുമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനുള്ളില്‍ സംശയമില്ല.

മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുക. പരമാവധി സ്ഥലങ്ങളില്‍ നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കും. എന്നാല്‍ ധര്‍മ്മടത്ത് പിണറായി മത്സരിക്കില്ല. ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലും പ്രായമായതിനാലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാനാണ് പിണറായിയുടെ തീരുമാനം. അതേസമയം പിണറായി മത്സരിക്കണമെന്ന ആവശ്യം സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന ശീലം എല്‍ഡിഎഫിനു ഇല്ലെങ്കിലും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാനാണ് സിപിഎം തീരുമാനം. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരളത്തിനു ആദ്യ വനിത മുഖ്യമന്ത്രിയെന്ന ചരിത്രവും കുറിക്കാനാകും. പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, തോമസ് ഐസക്ക് തുടങ്ങിയവര്‍ക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണന ലഭിച്ചേക്കാം. കെ.രാധാകൃഷ്ണനെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :