1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vellappally Natesan against Congress

ഇടതുപക്ഷം അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ വര്‍ഗീയ കലാപങ്ങളില്ല: വെള്ളാപ്പള്ളി

എന്‍എസ്എസ്-എസ്.എന്‍.ഡി.പി കൂട്ടുകെട്ട് അനിവാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചയ്ക്കും താന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Vellappally Natesan
യുഡിഎഫിനെ പൂര്‍ണമായി തള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംവരണ വിഷയത്തെ ചൊല്ലിയാണ് എന്‍എസ്എസ്-എസ്.എന്‍.ഡി.പി ഐക്യം തകര്‍ന്നത്. ഇതിനു പിന്നില്‍ യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളായിരുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. 
 
എന്‍എസ്എസ്-എസ്.എന്‍.ഡി.പി കൂട്ടുകെട്ട് അനിവാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട ഏത് ചര്‍ച്ചയ്ക്കും താന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നായര്‍-ഈഴവ ഐക്യത്തോടു ലീഗ് ഒരിക്കലും യോജിച്ചിട്ടില്ല. ഈ ഐക്യം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. 
 
മലപ്പുറത്തെ തന്റെ പരാമര്‍ശങ്ങള്‍ വക്രീകരിക്കപ്പെടുകയായിരുന്നുവെന്നും താന്‍ മുസ്ലീം വിരോധിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശ്രീനാരായണ പ്രസ്ഥാനത്തില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ല. ഇടതുപക്ഷം അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള വി.ഡി.സതീശന്റെ ആരോപണങ്ങള്‍ക്ക് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 
അടുത്ത ലേഖനം
നിയമസഭാ തിരഞ്ഞെടുപ്പ് 2026: കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ രണ്ടാം വാരമാകാന്‍ സാധ്യത