സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യത; എല്‍ഡിഎഫിനു ചുരുങ്ങിയത് 83 സീറ്റുകള്‍, വോട്ട് വികസനത്തിന്

എല്‍ഡിഎഫ് ചുരുങ്ങിയത് 83 സീറ്റുകളെങ്കിലും നേടുമെന്നാണ് ഈ സര്‍വെയില്‍ പറയുന്നത്

Rahul Mamkootathil, Pinarayi Vijayan
Pinarayi Vijayan
Thiruvananthapuram| രേണുക വേണു| Last Modified തിങ്കള്‍, 26 ജനുവരി 2026 (22:12 IST)

സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം ഭരണത്തിലെത്തുമെന്ന് കേരള ലൈവ് ന്യൂ പോള്‍ സര്‍വെ ഫലം. സ്ട്രാറ്റിഫൈഡ് റാന്‍ഡം സാംപ്ലിങ് എന്ന ശാസ്ത്രീയ രീതി ഉപയോഗിച്ചു സംസ്ഥാനത്തെ 47 മണ്ഡലങ്ങളില്‍ നിന്നായി 70,500 വോട്ടര്‍മാരില്‍ നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷം തയ്യാറാക്കിയ സര്‍വെ റിപ്പോര്‍ട്ടാണിത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്രയും സാംപിളുകള്‍ ശേഖരിച്ചുള്ള ആദ്യ സര്‍വെ കൂടിയാണിത്.

എല്‍ഡിഎഫ് ചുരുങ്ങിയത് 83 സീറ്റുകളെങ്കിലും നേടുമെന്നാണ് ഈ സര്‍വെയില്‍ പറയുന്നത്. 95 സീറ്റുകള്‍ വരെ നേടാവുന്ന സാഹചര്യം നിലവില്‍ ഉണ്ട്. യുഡിഎഫ് 42 മുതല്‍ 57 സീറ്റുകള്‍ വരെ നേടിയേക്കാം. ബിജെപിക്കു പരമാവധി പ്രവചിക്കുന്നത് മൂന്ന് സീറ്റുകളാണ്.

സിപിഎം 56 മുതല്‍ 59 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. സിപിഐയ്ക്കു 18 മുതല്‍ 21 വരെ സീറ്റുകള്‍. കേരള കോണ്‍ഗ്രസ് (എം) ഇത്തവണ നില മെച്ചപ്പെടുത്തും. കോണ്‍ഗ്രസ് 21 മുതല്‍ 26 സീറ്റുകള്‍ വരെ നേടാനും മുസ്ലിം ലീഗ് 19 മുതല്‍ 23 വരെ സീറ്റുകള്‍ നേടാനും സാധ്യത. യുഡിഎഫില്‍ മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയായാലും അതിശയപ്പെടാനില്ലെന്നാണ് ഈ സര്‍വെയുടെ പ്രവചനം.

വികസനവും ക്ഷേമ പദ്ധതികളുമാണ് ഇടതുപക്ഷം തുടരണമെന്ന് വലിയൊരു വിഭാഗം ആളുകളും അഭിപ്രായപ്പെടാന്‍ പ്രധാന കാരണം. സര്‍വെയില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും എല്‍ഡിഎഫിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 31 ശതമാനം പേര്‍ പിണറായി വിജയനെയും 24 ശതമാനം പേര്‍ കെ.കെ.ശൈലജയെയും പിന്തുണയ്ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :