ആരോഗ്യപ്രശ്‌നങ്ങൾ വകവയ്ക്കാതെ പിണറായി; കസ്റ്റഡിക്കിടെ ദേഹാസ്വാസ്ഥ്യം
Pinarayi Vijayan
മുൻ കേരള മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ മൂന്ന് മണിക്കൂറിലേറെ കസ്റ്റഡിയിൽ വെച്ച് ഡൽഹി പൊലീസ്. 80 കഴിഞ്ഞ പിണറായിയെ പൊലീസ് വാഹനത്തിലാണ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. ഇതിനിടെ അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തു.
ജന്തർ മന്തറിലേക്കുള്ള മാർച്ചിനായി ശ്രമിച്ച പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ അർബുദ ബാധയ്ക്ക് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിയാണ് പിണറായി. ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സിപിഎം നേതാക്കൾ പൊലീസിനെ അറിയിച്ചെങ്കിലും പിണറായിയെ കസ്റ്റഡിയിൽ നിന്ന് വിടാൻ അവർ തയ്യാറായില്ല.
കസ്റ്റഡിയിൽ നിന്ന് വിട്ടാൽ വീണ്ടും ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യുമെന്ന് പിണറായി നിലപാടെടുത്തതോടെ പൊലീസിന് തലവേദനയായി. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ജീപ്പ് തുടർച്ചയായി നഗരം ചുറ്റുകയാണ്. ഇതിനിടെ പിണറായിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.
