അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ്, 18 മരണം, 5439 പേർക്ക് രോഗമുക്തി
- കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത് വിഎസ് അച്യുതാനന്ദന് നല്കിയ കത്തുകളുടെ കൂടി അടിസ്ഥാനത്തില്‍: ഉമ്മന്‍ചാണ്ടി
- നവോത്ഥാന നായകന്റെ കപട വേഷം പിണറായി വിജയൻ അഴിച്ചുവയ്ക്കണം, ഭക്തർക്കൊപ്പം എന്ന് പറയാൻ ധൈര്യമുണ്ടോ: രമേശ് ചെന്നിത്തല
- ചെന്നിത്തലയ്ക്കെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്; 'വാക്കുമാറ്റിയതിനുപിന്നിലെ താല്‍പ്പര്യം വ്യക്തമാക്കണം'
- സ്വർണക്കടത്ത് കേസിൽ അന്വേഷണം നിലച്ചത് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതിന് പിന്നാലെ: രമേശ് ചെന്നിത്തല
കാപ്പന് വഞ്ചിച്ചു, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടിലിഴയേണ്ടത് ഉമ്മന്‍ചാണ്ടി: മുഖ്യമന്ത്രി
മാണി സി കാപ്പന് എല്‍ ഡി എഫിനെ മാത്രമല്ല, വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ മോഹം നടന്നിരിക്കുകയാണ്. എന്നാല്‍ ആ വഞ്ചന ജനങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ കാലില്‍ വീഴുകയല്ല വേണ്ടതെന്നും മുട്ടിലിഴയേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും പിണറായി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അദ്ദേഹമാണ് ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്. എല്ലാ കഷ്ടത്തിനും ഉത്തരവാദി താനാണ് എന്ന് അവരോട് അദ്ദേഹം തുറന്നുപറയണം. അങ്ങനെ അദ്ദേഹം തുറന്നുപറഞ്ഞാല്‍ നീതി നടന്നെന്ന് പറയാന്‍ കഴിയും” - പിണറായി വ്യക്തമാക്കി.
എന്നും കുട്ടികളെ സൌജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന പ്രസ്താവന നടത്തിയത് ഉമ്മന്‍ചാണ്ടിയാണ്. ആ നിലപാടൊക്കെ ഇപ്പോഴും അദ്ദേഹത്തിനുണ്ടോ എന്നുപറയണം. പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ കൃത്യമായ ഉദ്ദേശ്യം മനസിലാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.