സ്വർണക്കടത്ത് കേസിൽ അന്വേഷണം നിലച്ചത് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതിന് പിന്നാലെ: രമേശ് ചെന്നിത്തല

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (10:48 IST)
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അന്വേഷണ നിശ്ചലാവസ്ഥയിലായത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയതിന് പിന്നാലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ഫലമാണിതെന്നും അതുകൊണ്ടാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത് എന്നും ചെന്നിത്തല പറഞ്ഞു. 'എല്ലാ കുറ്റങ്ങളും ചെയ്തു എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണ് എന്നിട്ടും ജാമ്യത്തെ എതിർക്കാത്തത് എന്തുകൊണ്ടാണ്. ഒരു മഞ്ഞുമലയുടെ അറ്റം എന്നെല്ലാമായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ ആ മഞ്ഞുമലയില്ലേ ? ഇതെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.' പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :