സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ്, 18 മരണം, 5439 പേർക്ക് രോഗമുക്തി

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (18:26 IST)
സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 5439 പേർ രോഗമുക്തി നേടി. ആകെ 74,352 സാമ്പിളുകളാണ് പരിശോധിച്ചത്. ഉറവിടം അറിയാത്ത 340 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ആരോഗ്യപ്രവർത്തകരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :