അനുബന്ധ വാര്‍ത്തകള്‍
- 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ, 2000 കിലോമീറ്റർ കൂടി റെയിൽവേ വികസിപ്പിക്കും, 25,000 കിലോമീറ്റർ നീളത്തിൽ ലോകനിലവാരമുള്ള ദേശീയപാത
- പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 12 കഞ്ചാവ്
- പുനലൂർ-ചെങ്കോട്ട റയിൽവേ ലൈൻ: വൈദ്യുതീകരണത്തിനു ടെണ്ടർ നടപടിയായി
- റെയില്‍വേ ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എഞ്ചിനീയര്‍ മരിച്ചു
- രാത്രിയാത്ര ഇനി നിശബ്ദമാകണം, ഇല്ലെങ്കിൽ പണികിട്ടുമെന്ന് റെയിൽവേ
യാത്രക്കാർ മാസ്ക് ധരിച്ചില്ല: സെൻട്രൽ റെയിൽവേയ്ക്ക് പിഴയിനത്തിൽ ലഭിച്ചത് 22 ലക്ഷത്തോളം രൂപ
നാഗ്പൂർ: കോവിഡ് കേസുകൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ സെൻട്രൽ റയിൽവേ കോവിഡ് പ്രോട്ടോകോൾ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയതോടെ മാസ്ക് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഇനത്തിൽ ഗണ്യമായ തുക ലഭിച്ചു. ഇക്കഴിഞ്ഞ 2022 ജനുവരിയിൽ മാത്രം മാസ്ക് ധരിക്കാത്ത 13627 യാത്രക്കാരിൽ നിന്നായി 21,88,420 രൂപയാണ് ഈയിനത്തിൽ ലഭിച്ചത്.
സെൻട്രൽ റയിൽവേയിൽ നാഗ്പൂർ, ബോറിബന്ദർ എന്നീ സ്റ്റേഷനുകളിൽ നിന്നാണ് ഏറ്റവുമധികം പിഴ തുക ലഭിച്ചത്. ഇതിൽ നാഗ് പൂറിൽ നിന്ന് മാത്രമായി 706500 രൂപ ലഭിച്ചപ്പോൾബോറി ബന്ദറിൽ നിന്ന് 426350 രൂപയും ലഭിച്ചു.
കഴിഞ്ഞ 2021 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെയുള്ള 9 മാസ കാലയളവിൽ കേന്ദ്ര റെയിൽവേയ്ക്ക് പിഴയിനത്തിൽ 144.32 കോടി രൂപയാണ് ലഭിച്ചത്. നിലവിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താൽ യാത്രാനിരക്കിനു പുതുരമേ അധികമായി 250 രൂപ പിഴ നൽകണമെന്നാണ് വ്യവസ്ഥ.