1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Electrification Punalur Railway

പുനലൂർ-ചെങ്കോട്ട റയിൽവേ ലൈൻ: വൈദ്യുതീകരണത്തിനു ടെണ്ടർ നടപടിയായി

Electrification
പുനലൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂർ - ചെങ്കോട്ട റയിൽവേ ലൈൻ വൈദ്യുതീകരിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായ. കഴിഞ്ഞ മാസം ഇരുപത്തേഴിനു ടെണ്ടർ സമർപ്പിച്ച താനേ വിക്രം എഞ്ചിനീയറിംഗ് ആന്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയത്.

കഴിഞ്ഞ മാസമാണ് റയിൽവേ ബോർഡ് ഈ പാതയുടെ വൈദ്യുതീകരണത്തിനു അംഗീകാരം നൽകിയത്. ടെണ്ടർ നടപടി പൂർത്തിയായതോടെ ഗേജുമാറ്റം കഴിഞ്ഞ പാത കമ്മീഷൻ ചെയ്ത നാൾ മുതൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനു വിരാമമായി. കൊല്ലം - പുനലൂർ റൂട്ടിലെ വൈദ്യുതീകരണം പൂതിയാണെങ്കിലും ദീർഘദൂര ട്രെയിനുകൾക്ക് അതിർത്തി കടന്നു പോകുന്നതിനു ഇതുവരെ സാധ്യമായിരുന്നില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്ന് ഗവര്‍ണര്‍