സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 25 ജനുവരി 2022 (09:11 IST)
റെയില്‍വേ ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എഞ്ചിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷ് ആണ് മരിച്ചത്. പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാതയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടുതൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.