1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Peak Loading Time VD Satheesan KSEB Electricity Bill

സതീശൻ ഇഫക്ട്; റോക്കറ്റ് വേഗത്തിൽ കറന്റ് ബിൽ കൂടും, പീക്ക് സമയത്തിലും മാറ്റം

Kanthapuram section, Women, Patriarchy, Islam, kerala News, women rights
കേരളത്തിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയരാൻ പോകുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒരു വർഷം ആകും മുൻപ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ വൈദ്യുതി നിരക്ക് ഉയർത്താൻ തീരുമാനമായി. 
 
വൈദ്യുതി നിരക്കും സർചാർജും ഉയരും 
 
ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്കാണ് പുതിയ നയം നടപ്പിലാക്കുക. വൈദ്യുതി നിരക്കിനും സർചാർജിനും വർധനവ് ഉണ്ടാകും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് റോക്കറ്റ് വേഗത്തിലാണ് ഉയരാൻ പോകുന്നത്. അടുത്ത ഏപ്രിൽ മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. 
 
പീക്ക് സമയത്തിലും മാറ്റം 
 
നിലവിൽ വൈകിട്ട് ആറ് മുതൽ 10 വരെയുള്ള പീക്ക് സമയത്തിലും പുതിയ നയത്തോടെ മാറ്റം വരും. രാത്രി 10 ൽ നിന്ന് 11.30 വരെയാക്കി ഉയർത്തും. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിനു കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ട്. രാത്രി 10 വരെ എന്നത് 11.30 വരെയായി നീട്ടുമ്പോൾ ഒന്നര മണിക്കൂർ കൂടി വൈദ്യുതി ഉപഭോഗത്തിന്റെ പീക്ക് ടൈമിലേക്ക് കൂട്ടിച്ചേർക്കുകയും അതുവഴി വൈദ്യുതി ബിൽ കുത്തനെ ഉയരുകയും ചെയ്യും. Also Read: വെറും നാല് ദിവസം, 410 കോടി; അടിച്ചത് യാര് ? തലൈവർ !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി: പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ റിഫൈനറികളുടെ ഇന്ധന കയറ്റുമതിയില്‍ 43% വര്‍ധന