1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wakf board Jamaat islami

ജമാഅത്തെ ഇസ്ലാമിക്ക് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകി സതീശൻ സർക്കാർ

Kanthapuram, VD Satheesan, Kanthapuram VD Satheesan, VD Satheesan Facebook Post, Satheesan Deleted Facebook Post against Kanthapuram
ജമാഅത്തെ ഇസ്ലാമിക്ക് ആദ്യമായി വഖഫ് ബോർഡിൽ പ്രാതിനിധ്യം. കേരള വഖഫ് ബോർഡ് പുനഃസംഘടനയിലാണ് ജമാഅത്തെ ഇസ്ലാമിയെ സതീശൻ സർക്കാർ പ്രത്യേകം പരിഗണിച്ചത്. 
 
മുസ്ലിം ലീഗ് നേതാവ് എം.സി.മായിൻഹാജിയെ ചെയർമാനായി നിയമിച്ചാണ് ബോർഡ് പുനഃസംഘടന. ഒൻപതംഗ ബോർഡിൽ എം.എൽ.എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീനെയും ഉൾപ്പെടുത്തി.
 
കുറുക്കോളി മൊയ്തീൻ, സിറാസ് ഡി കാപ്‌സി, തൊടിയൂർ മമ്മദ് കുഞ്ഞ് മൗലവി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ അബ്ദുൾ മജീദ്, സലാഹി മദീന ബീഗം, മുസ്തഫർ ഫൈസി എന്നിവരാണ് മറ്റ് അംഗങ്ങൾ. 
 
ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാൽ അസാധാരണ ഉത്തരവിലൂടെ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുകയായിരുന്നു. ഇന്നുതന്നെ പുതിയ സമിതി യോഗം ചേരും. അമുസ്ലീം അംഗങ്ങളുടെ കാര്യത്തിൽ സുപ്രീം കോടതി ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സർക്കാർ. 
 
അടുത്ത ലേഖനം
അബുദാബിയില്‍ ലഹരിക്കേസ് പ്രതി അറസ്റ്റില്‍; കേരള എക്‌സൈസ് വകുപ്പിന് ചരിത്രനേട്ടം