കിഫ്ബിയിലെ 30,000 കോടിയിൽ കണ്ണുവെച്ച് വി.ഡി.സതീശൻ; വികസന പദ്ധതികൾ മുടങ്ങുമോ?
കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളിൽ വലിയ പങ്കുവഹിച്ച കിഫ്ബിക്ക് പൂട്ടിടാൻ വി.ഡി.സതീശൻ സർക്കാർ. കിഫ്ബി സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിർത്തലാക്കുന്നതോടെ വലിയ സാമ്പത്തിക നേട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വിമർശനമുണ്ട്.
വികസനം മുടങ്ങുമോ?
കിഫ്ബിക്ക് മരണമണി അടിക്കുന്നതോടെ സംസ്ഥാനത്ത് വികസന കുതിപ്പിനും അന്ത്യമായേക്കും. തീരദേശപാത മുതൽ വയനാട് തുരങ്കപാത വരെ അനിശ്ചിതത്വത്തിൽ ആകും.
6500 കോടി രൂപയാണ് തീരദേശ പാതയ്ക്കായി കിഫ്ബിയിലൂടെ പ്രഖ്യാപിച്ചത്. പൂക്കി സർക്കാർ കിഫ്ബിയെ ഇല്ലാതാക്കുമ്പോൾ തീരദേശപാതയും അനിശ്ചിതത്വത്തിൽ ആകുന്നു. കിഫ്ബിയിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും പ്രാഥമിക ഘട്ടത്തിൽ നിൽക്കുന്ന തീരദേശ ഹൈവേയുടെ കാര്യത്തിലും പുനഃപരിശോധന ഉണ്ടാകും.
വയനാട് തുരങ്കപാതയുടെ കാര്യവും വ്യത്യസ്തമല്ല. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം തുരങ്കപാത നിർമാണം ഇഴയുകയാണ്. അതിനൊപ്പമാണ് ഇപ്പോൾ കിഫ്ബിയ്ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ട് വയനാട് തുരങ്കപാതയും ഇല്ലാതാക്കാനുള്ള ശ്രമം. ദേശീയ ജലപാത, മലയോര ഹൈവേയുടെ ബാക്കി റീച്ചുകൾ തുടങ്ങിയവയും കിഫ്ബി നിർത്തലാക്കിയാൽ അനിശ്ചിതത്വത്തിൽ ആകും.
കണ്ണ് 30,000 കോടിയിൽ
കിഫ്ബിയുടെ കൈവശമുള്ള 30,000 കോടി ട്രഷറിയിൽ എത്തിക്കാനുള്ള നീക്കമാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തുന്നത്. ലഭിച്ച ഗ്രാന്റുകളും വായ്പകളുമായി 30,000 കോടിയാണ് പണമായും നിക്ഷേപമായും കിഫ്ബിയിൽ ഉള്ളത്. കിഫ്ബിയുടെ സ്വതന്ത്ര പ്രവർത്തനം മരവിപ്പിച്ചാൽ ഈ പണമെല്ലാം ട്രഷറിയിലെത്തുമെന്നാണ് സതീശന്റെ കണക്കുകൂട്ടൽ. Also Read: മോഹൻലാലിന്റെ നിരവധി ഭാഗങ്ങൾ ഒഴിവാക്കി; ജയിലർ 2 വിവാദത്തിൽ
