അനുബന്ധ വാര്‍ത്തകള്‍
- ഗുരുവായൂര്‍ ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന് യുനസ്കോ ഏഷ്യാ പെസഫിക് അവാര്‍ഡ്
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു
- തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ചിലയിടത്ത് ഇന്ന് ജലവിതരണം മുടങ്ങും
- തിരഞ്ഞെടുപ്പ് കഴിഞ്ഞു, സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യത; ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്
- ദിവസം 16 മണിക്കൂര്‍ ജോലി: നൈറ്റ് വാച്ച്മാന്മാരുടെ പരാതി മാര്‍ച്ച് 31 ന് മുമ്പ് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ശബരിമലയില്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി
ശബരിമലയില്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഈമാസം 20 മുതലാകും ഇത് നടപ്പില്‍ വരുന്നത്. അതേസമയം ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായവരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കാവുവെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തേ ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി ലഭിച്ചാല്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് ശബരിമല ഉന്നതാധികാര സമിതി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ ജീവനക്കാരിലും കോവിഡ് പരിശോധന നിര്‍ബന്ധമാക്കുകയും ഭക്തരുമായി നേരിട്ട് ഇടപഴകുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുകയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനും തീരുമാനമായതായി അധികൃതര്‍ അറിയിച്ചിരുന്നു.