തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു

ശ്രീനു എസ്| Last Updated: ശനി, 19 ഡിസം‌ബര്‍ 2020 (09:31 IST)
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ ആറിന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇന്നലെ (ഡിസംബര്‍ 18) അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. ഇക്കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നേരത്തേ അറിയിച്ചിരുന്നു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവര്‍ ഡിസംബര്‍ 21ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലിയാണ് ജനപ്രതിനിധികള്‍ അധികാരമേല്‍ക്കേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 1,299 ജനപ്രതിനിധികളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 637 പേര്‍ എല്‍.ഡി.എഫ്. പ്രതിനിധികളും 402 പേര്‍ യു.ഡി.എഫ്. പ്രതിനിധികളും 194 പേര്‍ എന്‍.ഡി.എയില്‍നിന്നുള്ളവരുമാണ്. മറ്റുള്ളവര്‍ 66 പേരുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :