1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

ഭാര്യ വീടിന് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

Kozhikode
ഭാര്യ വീടിന് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. വടകര കോട്ടക്കടവിലാണ് യുവാവ് ഭാര്യയുടെ വീടിന് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വടകര സ്വദേശി അനില്‍ കുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് സംഭവം നടന്നത്. വീടിന് തീയിടുന്നതിനായില്‍ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനും സ്‌കൂട്ടറിനും തീ പിടിച്ചു. സംഭവത്തില്‍ വടകര പോലീസ് കേസെടുത്തു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 256 പേർക്ക് കൊവിഡ്, 378 പേർക്ക് രോഗമുക്തി