അനുബന്ധ വാര്‍ത്തകള്‍
- വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- പ്രകൃതിവിരുദ്ധ പീഡനം : ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
- എല്ലാം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞ്: ഇഡി കോടതിയിൽ
- പട്ടിയുടെ കുരകേട്ട് നോക്കിയപ്പോൾ കണ്ടത് വാതിലിനടുത്തേയ്ക്ക് നടന്നടുക്കുന്ന പുലിയെ; മൂഴിയാറിൽ ഭീതി
- സംസ്ഥാനത്ത് കോളേജുകൾ ഈമാസം 15ന് തുറന്നേക്കും, അന്തിമ തീരുമാനം ഉടൻ
യുവതിയുമായി ഒളിച്ചോടിയ 58 കാരനായ വൈദികന് പിടിയില്‍
കറുകച്ചാല്‍: ഇരുപതു വയസുള്ള യുവതിയുമായി ഒളിച്ചോടിയ 58 കാരനായ വൈദികനെ പോലീസ് പിടികൂടി. ചാമംപതാള്‍ മാപ്പിളക്കുന്നേല്‍ എം.സി.ലൂക്കോസാണ് കഴിഞ്ഞ മാസം മുണ്ടക്കയം സ്വദേശിനിയുമായ യുവതിക്കൊപ്പം ഒളിച്ചോടിയത്.
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിക്കൊപ്പം വൈദികനെ പിടികൂടിയത്. സ്ഥിരമായി വൈദികന് യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ടായിരുന്നു. പരിചയം ഫോണ്‍ വഴിയുള്ള ബന്ധപ്പെടലിലും പിന്നീട് പ്രണയത്തിലേക്ക് മാറി. ഇതിനിടെ യുവതിക്ക് വിവാഹാലോചന വന്നതോടെ രക്ഷയില്ലെന്ന് കണ്ട വൈദികന് യുവതിയോട് നാടുവിടാമെന്നു പറഞ്ഞു.
മുന്‍കൂട്ടി ആലോചിച്ചുറച്ച പ്രകാരം ഒക്ടോബര്‍ 27 നു ഇരുവരും മുണ്ടക്കയത് എത്തുകയും മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇരുവരും മൊബൈല്‍ ഫോണുകള്‍ വില്‍ക്കുകയും ചെയ്തു. പിന്നീട് തമിഴ്നാട്ടിലെ കമ്പത്തി എത്തി അവിടെ വൈദികന്റെ ബൈക്കും വില്‍പ്പന നടത്തി.കമ്പത്തെയും തേനിയിലെയും പല ലോഡ്ജുകളിലുമായി ഇവര്‍ കഴിഞ്ഞു.
ഇതിനിടെ പോലീസ് യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വൈദികനായ യുവതിക്കുള്ള അടുപ്പം കണ്ടെത്തി. അന്വേഷണം തുടരുന്നതിനിടെ പൊന്‍കുന്നത് എത്തിയ ഇവരെ പോലീസ് പിടികൂടുകയും ചെയ്തു.