1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Leopard in Moozhiyar

പട്ടിയുടെ കുരകേട്ട് നോക്കിയപ്പോൾ കണ്ടത് വാതിലിനടുത്തേയ്ക്ക് നടന്നടുക്കുന്ന പുലിയെ; മൂഴിയാറിൽ ഭീതി

വാർത്തകൾ
പത്തനംതിട്ട; മൂഴിയാറിലെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിനു മുന്നില്‍ പുലിയെ കണ്ടെത്തി പവർഹൗസിലെ സെക്യൂരിറ്റി ഓഫീസർ അനിലാണ് തിങ്കളാഴ്ച പുലർച്ചയൊടെ പുലിയെ കണ്ടത്. നായ്ക്കളുടെ ശബ്ദം കേട്ട് വാതിൽ തുറന്നതോടെ വാതിലിന് സമീപത്തേയ്ക്ക് നടന്നടുക്കുന്ന പുലിയെയാണ് അനിൽ കണ്ടത്. പുലിയെ കണ്ട് ഭയന്ന് അനിൽ ഉടൻ വാതിലടച്ചു. 
 
ഇതോടെ പവർഹൗസിന് സമീപത്ത് നിർത്തിയിട്ടിരുന്ന വഹനത്തിന് അരികിൽ അൽപസമയം നിന്ന ശേഷം പുലി മടങ്ങുകയായിരുന്നു. ഈ സമയം വാഹനത്തിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നു. പുലി നടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ പവർഹൗസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.   
 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
അച്ഛനുണ്ടാക്കിയ പാർട്ടിയുമായി സഹകരിയ്ക്കരുതെന്ന് വിജയ്: മക്കൾ ഇയക്കം ഭാരവാഹികളുടെ യോഗം വിളിച്ചു