സംസ്ഥാനത്ത് കോളേജുകൾ ഈമാസം 15ന് തുറന്നേക്കും, അന്തിമ തീരുമാനം ഉടൻ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 11 നവം‌ബര്‍ 2020 (10:18 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 മുതല്‍ കോളേജുകള്‍ തുറക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആലോചിയ്ക്കുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ടിൽ സർക്കാർ അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ല. വിദഗ്ധ സമിതിയുടെയും ദുരന്ത നിവാരണ സേനയുടെയും തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിയ്ക്കും കോളേജുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

കോളേജുകളും യുണിവേഴ്സിറ്റിക:ളും തുറക്കുന്നതിന് യുജിസി നേരത്തെ മാർഗ നിർദേശങ്ങൽ പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള കോളേജുകളും സർവകലാശാലകളും തുറക്കുന്നതിൽ അതത് സംസ്ഥാന സർക്കാരുകൾക്ക് തിരുമാനമെടുക്കാം എന്ന് വ്യക്തമാക്കിക്കൊണ്ട് യുജിസി മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :