1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Autodriver Ponkunnam

പ്രകൃതിവിരുദ്ധ പീഡനം : ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Harassment
ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് അറസ്‌റ് ചെയ്തു. നെടുംകുന്നം ശാസ്താംകാവ് ഗോപിവിലാസം ഉന്മേഷ് ജി.വാര്യരെയാണ് (42) പൊന്‍കുന്നം പൊലീസ് വലയിലായത്.
 
ചെറുവള്ളി കൈലാത്തുകവല തള്ളക്കയത്ത് വാടകക്ക് താമസിക്കുന്ന ഇയാള്‍ പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന  പരാതിയിലാണ് പോലീസ് പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 
അടുത്ത ലേഖനം
സ്ത്രീധനം കുറഞ്ഞതില്‍ കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി: കാമുകി ആത്മഹത്യ ചെയ്തു