അനുബന്ധ വാര്‍ത്തകള്‍
- ലോക്ക് ഡൗണില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത കൂടുന്നു; ആത്മഹത്യ ചെയ്യുന്നവരില്‍ മുന്‍പന്തിയില്‍ പെണ്‍കുട്ടികള്‍
- മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി തൂങ്ങിമരിച്ചു
- കായലില്‍ ചാടി മരിച്ച യുവതിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ചു
- പന്ത്രണ്ടുകാരന് തൂങ്ങിമരിച്ച നിലയില്‍
- ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് 173 കുട്ടികള്‍ ആത്മഹത്യ ചെയ്തു
വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കറുകച്ചാല്‍: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ കുടിക്കല്‍ തെക്കേവിളയില്‍ ബെന്നിയുടെ ഭാര്യ ഷൈനി എന്ന 36 കാരിയാണ് രണ്ട് ദിവസം മുമ്പ് രാവിലെ വീട്ടിനുള്ളിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
സംഭവം കണ്ട ഭര്‍ത്താവും ബന്ധുക്കള്‍ ഷൈനിയെ ഉടന്‍ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഷൈനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷൈനിയുടെ പിതാവ് ജോസഫ് സ്‌കറിയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വര്ഷങ്ങളായി ഭര്‍ത്താ ഷൈനിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്നും സംഭവം കൊലപാതകം ആണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഇല്ലെന്നും തൂങ്ങിമരണമാണെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ജോസഫ് സ്‌കറിയ പരാതിയുമായി മുന്നോട്ടു പോകും എന്നാണറിയുന്നത്.