പതിനാലുകാരിയെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍| Last Modified ശനി, 26 ഫെബ്രുവരി 2022 (21:36 IST)
പരപ്പനങ്ങാടി. പതിനാലുകാരിയായ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സനൽ എന്ന 31 കാരണാണ് അറസ്റ്റിലായത്.

കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നാണ് ഇയാൾ ഉപദ്രവിച്ചത്. പെൺകുട്ടി നൽകിയ അടയാളങ്ങൾ വച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :