സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 26 ഫെബ്രുവരി 2022 (21:41 IST)
റൊമാനിയയില്‍ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം ഒന്നേമുക്കാലോടെയായിരുന്നു റൊമാനിയന്‍ തലസ്ഥാനമായ ബുക്കെറെസ്റ്റില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ 2019 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവരെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.
അതേസമയം യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചര്‍ച്ച തുടരണമെന്ന് മോദി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉക്രൈന്‍ പ്രസിഡന്റിനോട് മോദി പറഞ്ഞു. ഇക്കാര്യം സെലന്‍സ്‌കി ട്വിറ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പിന്തുണയാണ് ഇന്ത്യയോട് തേടിയതെന്ന് സെലന്‍സ്‌കി പറഞ്ഞു. അതേസമയം യുക്രൈനില്‍ നിന്ന് അതിര്‍ത്തികടന്ന് റൊമേനിയയിലെത്തിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം ഇന്ത്യയിലേക്ക് തിരിച്ചു. 219 പേരാണ് ഉള്ളത് രാത്രി മുംബെയിലെത്തും.
റഷ്യക്കെതിരായ ലോകകപ്പ് ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരത്തില്‍ നിന്നും പോളണ്ട് പിന്മാറി. റഷ്യ ഉക്രൈയിനില്‍ നടത്തുന്ന യുദ്ധമാണ് കാരണം. ലോകരാജ്യങ്ങള്‍ റഷ്യക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അടുത്തമാസം 24ന് മോസ്‌കോയിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.
അതേസമയം റഷ്യക്കെതിരെ ആണവ ഉപരോധം വേണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോടാണ് ഇക്കാര്യം യുക്രൈന്‍ ആവശ്യപ്പെട്ടത്. റഷ്യയുടെ ആണവ ശേഖരത്തില്‍ പരിശോധന വേണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു.
യുക്രൈനില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടത് 198 പേരെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. കൂടാതെ 1.2 ലക്ഷത്തിലധികം പേര്‍ ഇതുവരെ രാജ്യംവിട്ടിട്ടുണ്ടെന്ന് യുഎന്‍ സ്ഥിരീകരിച്ചു. തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യ ശക്തമായ പോരാട്ടം നടത്തുകയാണ്.
അതേസമയം യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് തീരുമാനിച്ചത്. കരമാര്‍ഗമുള്ള റഷ്യന്‍ സൈന്യത്തെ ഉക്രൈന്‍ പ്രതിരോധിച്ചതോടെ റഷ്യ ശക്തമായി വ്യോമാക്രമണം നടത്തുകയാണ്. അതേസമയം യുക്രൈന് അടിയന്തര സാമ്പത്തിക സഹായം അമേരിക്ക പ്രഖ്യാപിച്ചു. 600മില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് നല്‍കുക. ഉത്തരവില്‍ ബൈഡന്‍ ഒപ്പുവച്ചു. കൂടാതെ യുക്രൈന് സാമ്പത്തിക സഹായം നല്‍കാന്‍ ഇറ്റലിയും തീരുമാനിച്ചു.