1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് ആളുമാറി യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kollam
ആളുമാറി യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം. കൊല്ലം അഞ്ചലിലാണ് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ അഞ്ചല്‍ സ്വദേശിയായ വിജില്‍ ആണ്. കഴിഞ്ഞ എരുര്‍ സ്വദേശിയായ ഒരു യുവാവ് വിജിലിന്റെ കൈ തല്ലിയൊടിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ സ്ഥലത്തെത്തിയതായിരുന്നു വിജില്‍. എന്നാല്‍ ആളുമാറി വേറെ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട യുവാക്കള്‍ വിജിലിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നും പരാതിയുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത് കൊവിഡില്‍ നിന്നുള്ള മുക്തിക്ക് വേഗത കൂട്ടുമെന്ന് പഠനം