അനുബന്ധ വാര്‍ത്തകള്‍
- ലയനത്തില്‍ സില്‍ക് സ്മിതയുടെ നായകന്, കല്പ്പനയുടെയും ഉര്‍വശിയുടെയും അനിയന്; മലയാള സിനിമയെ ഞെട്ടിച്ച നന്ദുവിന്റെ ആത്മഹത്യ
- ബാലികയ്ക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സഹോദരനും പിടിയിൽ
- മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനും ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്
- പീഡനശ്രമം: പൂജാരിക്ക് 8 വർഷം കഠിന തടവ്
- യുവാവ് ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
വാളയാർ പീഡനക്കേസ് പ്രതിയുടെ മരണം: സൈറ്റ് മാനേജർ അറസ്റ്റിൽ
എറണാകുളം: വാളയാർ പീഡനക്കേസിലെ നാലാം പ്രതിയായ പാലക്കാട് പാമ്പൻ പള്ളം അടപ്പുള്ള കൊല്ലൻ കാട് വീട്ടിൽ മധു (29) തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാ കുറ്റത്തിന് ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലത്തെ സൈറ്റ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി നിയാസ് എന്ന 32 കാരനെ ബിനാനിപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആലുവ എടയാർ വ്യവസായ മേഖലയിലെ അടച്ചുപൂട്ടിയ ബിനാനി സിങ്ക് ലിമിറ്റഡിൽ നിന്ന് സലാഷ് നീക്കം ചെയ്യുന്നതിനുള്ള കരാർ എടുത്തിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ സൈറ്റ് മാനേജരാണ് നിയാസ്. വാളയാർ പീഡനകേസിൽ ജാമ്യം ലഭിച്ചശേഷം കഴിഞ്ഞ ഒന്നര വർഷമായി മരിച്ച മധു ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്.
ഇതിനിടെ സ്ഥാപനത്തതിൽ നിന്ന് കോപ്പർ കാണാതായ സംഭവത്തിൽ മധുവിനെ മണിക്കൂറുകളോളം ഇവിടെ തടഞ്ഞുവച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മധു തൂങ്ങിമരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മധുവിന്റെ മൃതദേഹത്തിൽ മർദ്ദനമോ മറ്റോ ഏട്ടത്തിന്റെ പറ്റുകളൊന്നും ഇല്ലായിരുന്നു. എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ വിശദവിവരം അറിയാൻ കഴിയൂ.
ഇതിനിടെ മധുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു കാണിച്ചു വാളയാർ പീഡനത്തിലെ ഇരയുടെ മാതാവും കൂട്ടരും സി.ബി.ഐക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.