എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2023 (12:24 IST)
തിരുവനന്തപുരം: യുവാവിനെ ബസിനു ള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരുതംകുഴി മേലേ കുഴിവിള പുത്തൻ വീട്ടിൽ പി. പ്രശാന്ത് എന്ന 32 കാരനാണ് തൂങ്ങി മരിച്ചത്.
കുണ്ടമൺ കടവ് പുതിയ പാലത്തിനടുത്തായി നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്. പ്രശാന്ത് ഈ ബസിലെ ഡ്രൈവറാണ്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ ഈ ബസിലാണ് സ്ഥിരമായി ഉറങ്ങുന്നത്.
ബസിന്റെ തകരാറ് കാരണം രണ്ടു ദിവസമായി ബസ് ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു.
വിളപ്പിൽശാല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണത്തിൽ മറ്റു ദുരൂഹതകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. മുമ്പും പ്രശാന്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി സഹോദരൻ രാജേന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.