ഇടുക്കിയില്‍ വിവാഹ ചടങ്ങിനെത്തിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (20:43 IST)
വിവാഹ ചടങ്ങിനിടെ ഇടുക്കിയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഇടുക്കി മലങ്കര ഡാമിലാണ് സംഭവം. കോട്ടയം താഴെത്തങ്ങാട് സ്വദേശി 23 കാരനായ ഫിര്‍ദോസ്, ചങ്ങനാശ്ശേരി സ്വദേശി ഇരുപതുകാരനായ അമന്‍ ഷാബു എന്നിവരാണ് മരിച്ചത്. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

നാട്ടുകാരും പോലീസും അഗ്‌നിശമനസേനയും ചേര്‍ന്നാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :