പാലക്കാട് നഗരത്തില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തെരുവുനായ കടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (08:19 IST)
പാലക്കാട് നഗരത്തില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തെരുവുനായ കടിച്ചു. മണലാഞ്ചേരി സ്വദേശി സുല്‍ത്താനെയെയാണ് തെരുവുനായ ആക്രമിച്ചത്. സുല്‍ത്താനയുടെ മുഖത്തും കൈകാലുകളിലും തെരുവുനായ കടിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞദിവസം മാത്രം ആറു പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

മദ്രസയില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്കും ഒരു സ്‌കൂള്‍ അധ്യാപകനും നായയുടെ കടിയേറ്റിരുന്നു. അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നീ വിദ്യാര്‍ത്ഥിനികളെയാണ് നായ കടിച്ചത്. കുട്ടികളെ രക്ഷിക്കാന്‍ എത്തിയ ആള്‍ക്കും നായയുടെ കടിയേറ്റു. ചങ്ങല പൊട്ടിച്ചെത്തിയ വളര്‍ത്തു നായയാണ് ഇവരെ കടിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :