പീഡന പരാതിയില്‍ മകന്‍ ജയിലിലായ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (10:02 IST)
പീഡന പരാതിയില്‍ മകന്‍ ജയിലിലായ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു. കമ്പംമെട്ടിലാണ് സംഭവം. പീരുമേട് ജയിലിലാണ് യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് യുവാവ് ഉള്ളത്. യുവാവ് റിമാന്റില്‍ ആയതുകൊണ്ട് പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവുകയും ആത്മഹത്യ പ്രവണത കാട്ടുകയും ചെയ്തു.

എന്നാല്‍ തിങ്കളാഴ്ച കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിന്റെ പിതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രത്യേക കോടതി അനുമതിയോടെ ജയിലില്‍ ആയിരുന്ന യുവാവിനെ പുറത്തെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തി. അസ്വാഭാവിക മരണത്തിന് കമ്പംമെട്ട് പോലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :