ഇടുക്കിയില്‍ ഫ്രൈഡ് റൈസില്‍ ഇറച്ചി കുറഞ്ഞെന്ന് ആരോപിച്ച് റിസോര്‍ട്ട് അടിച്ചു തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (15:23 IST)
ഇടുക്കിയില്‍ ഫ്രൈഡ് റൈസില്‍ ഇറച്ചി കുറഞ്ഞെന്ന് ആരോപിച്ച് റിസോര്‍ട്ട് അടിച്ചു തകര്‍ത്തു. രാമക്കല്‍മേട്ടിലെ റിസോര്‍ട്ടിലാണ് ഇന്നലെ രാത്രി സംഭവം ഉണ്ടായത്. അഞ്ചംഗ മദ്യപാനിസംഘമാണ് മദ്യലഹരിയില്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തത്. രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് എന്ന റിസോര്‍ട്ടിലാണ് ആക്രമണം നടത്തിയത്. ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു ഇവര്‍ റിസോര്‍ട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയത്. പിന്നാലെ പാത്രങ്ങള്‍ പൊട്ടിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :