എ കെ ജെ അയ്യർ|
Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (11:36 IST)
ഇടുക്കി : ഇന്നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടര്‍ മാരുള്ള പോളിംഗ് ബൂത്ത് ഇടുക്കി ജില്ലയിലെ പീരുമേട് നിയമസഭാ മണ്ഡലത്തില്‍ പെട്ട
വണ്ടിപ്പെരിയാര്‍ പച്ചക്കാനത്താണ് - കേവലം 5 പേര്‍ മാത്രം. എന്നാല്‍ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 29 വോട്ടര്‍ മാരുണ്ടായിരുന്നു എങ്കിലും പലരും സ്ഥലം വിട്ടുപോയതോടെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം വന്നപ്പോഴാണ് പോട്ടര്‍മാര്‍ 5 ആയി കുറഞ്ഞത്.
കുമളി പഞ്ചായത്തിലെ മുല്ലപ്പെരിയാര്‍ വാര്‍ഡിലെ പെരിയാര്‍ കടുവാ സങ്കേതത്തിലുള്ള ഈ ബൂത്തില്‍ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 29 വോട്ടര്‍മാരില്‍ സില്‍വസ്റ്റര്‍ എന്ന ഒരാള്‍ മാത്രമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസം മുമ്പ് അദ്ദേഹം മരിച്ചു.
2016 ലെ തെരഞ്ഞെടുപ്പില്‍ ഈ ബൂത്തില്‍ 37 വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തമിഴ് വോട്ടര്‍മാര്‍ മാത്രമുള്ള ഈ ബൂത്തില്‍ എത്തണമെങ്കില്‍ വള്ളക്കടവ് വണ്ടിപ്പെരിയാ വഴി 40 കിലോമീറ്റര്‍ സഞ്ചരിക്കണം. മുമ്പ് മുല്ലപ്പെരിയാര്‍ വാര്‍ഡിന്റെ പേര് താമരക്കണ്ടം എന്നായിരുന്നു.