ബിജെപി നേമം മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നു: വി ശിവന്‍കുട്ടി

2026 Election, Nemom, Nemom 2026 Election V Sivankutty, Rajeev Chandrasekhar
V Sivankutty and Rajeev Chandrasekhar
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (11:22 IST)
ബിജെപി നേമം മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നുവെന്ന് വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് അനുകൂലമാണെന്നും താന്‍ നല്ല ആത്മവിശ്വാസത്തിലാണെന്നും മൂന്നാം തവണയും ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നും ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ ഇഞ്ചക്കല്‍ യുപി സ്‌കൂളിലെ 61 നമ്പര്‍ ബൂത്തിലാണ് ശിവന്‍കുട്ടി വോട്ട് ചെയ്തത്.

ബിജെപി ഈ തെരഞ്ഞെടുപ്പില്‍ മദ്യം ഒഴുകുകയാണെന്നും നേമം മണ്ഡലത്തില്‍ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുക്കുന്നതെന്നും കോടിക്കണക്കിന് രൂപ മണ്ഡലത്തില്‍ വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തെരഞ്ഞെടുപ്പില്‍ ആകെ മത്സരിക്കുന്ന 883 പേരില്‍ 47 പേര്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 18 പേര്‍ എല്‍.ഡിഎഫിനായി മത്സരിക്കുമ്പോള്‍ എന്‍.ഡി.എ യില്‍ നിന്ന് 17 പേരും യു.ഡി.എഫില്‍ നിന്ന് 12 പേരുമാണുള്ളത്.

കെ.കെ. ശൈലജ, പി.കെ ശ്യാമള, ആര്‍. ബിന്ദു, ചിഞ്ചുറാണി, വീണാ ജോര്‍ജ്
എന്നിവരാണ് എല്‍.ഡിഎഫിലെ പ്രധാന വനിതാ സ്ഥാനാര്‍ത്ഥികള്‍. ഐഷാ പോറ്റി, ഷാനിമോള്‍ ഉസ്മാന്‍, ഉമാ തോമസ്, ബിന്ദു കൃഷ്ണ, കെകെ .രമ എന്നിവരാണ് യു.ഡി.എഫിലെ പ്രധാന വനിതാ സ്ഥാനാര്‍ത്ഥികള്‍. ശോഭാ സുരേന്ദ്രന്‍ , പത്മജ വേണുഗോപാല്‍,
ആശ്രീലേഖ, നവ്യാഹരിദാസ്, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന എന്‍.ഡി. എ സ്ഥാനാര്‍ത്ഥികള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :