Exclusive: കോൺഗ്രസിനു ഫെഡറൽ ബാങ്കിലും അക്കൗണ്ട്? നികേഷിനെതിരായ പരാതി വോട്ടെടുപ്പ് ദിവസത്തെ പ്രതിരോധം; വെല്ലുവിളി ഏറ്റെടുക്കില്ല

13740200004964 എന്ന അക്കൗണ്ട് നമ്പറിൽ തിരുവനന്തപുരം പട്ടത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിലാണ് ഈ അക്കൗണ്ടെന്ന് റിപ്പോർട്ടുണ്ട്

Sunny Joseph and VD Satheesan
രേണുക വേണു| Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (10:50 IST)
Sunny Joseph and VD Satheesan

Exclusive: കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. വയനാടിനായി പിരിച്ച തുക ധനലക്ഷ്മി ബാങ്കിൽ മാത്രമാണെന്നാണ് നേരത്തെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. എന്നാൽ അതുകൂടാതെ ഫെഡറൽ ബാങ്കിലും കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിൽ അക്കൗണ്ട് ഉള്ളതായി വിവരമുണ്ട്.

13740200004964 എന്ന അക്കൗണ്ട് നമ്പറിൽ തിരുവനന്തപുരം പട്ടത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിലാണ് ഈ അക്കൗണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇത് പൂർണമായി നിഷേധിക്കാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും പേരിലാണ് ഈ അക്കൗണ്ട് തുടങ്ങിയത്. 2024 ൽ ആരംഭിച്ച അക്കൗണ്ടിൽ നിന്ന് ഒന്നിലേറെ തവണകളായി പണം പിൻവലിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി എത്തിയപ്പോൾ സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ അക്കൗണ്ടിൽ ഉൾപ്പെടുത്തുകയായിരുന്നെന്നാണ് സൂചന.

വയനാടിനായി ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്കു പണം പിരിച്ചിട്ടുണ്ടെന്നാണ് നികേഷ് കുമാർ ആരോപിച്ചിരിക്കുന്നത്. അങ്ങനൊരു അക്കൗണ്ട് ഇല്ലെന്നും ആ അക്കൗണ്ടിൽ ട്രാൻസാക്ഷൻ നടന്നിട്ടില്ലെന്നും തെളിയിക്കാൻ കോൺഗ്രസിനു ഇതുവരെ സാധിച്ചിട്ടില്ല. കെപിസിസി അധ്യക്ഷൻ പറയാത്ത ഫെഡറൽ ബാങ്ക് അക്കൗണ്ട് പുറത്തുവിട്ടതോടെ കാര്യങ്ങൾ പന്തിയല്ലെന്നു മനസിലാക്കി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രതിരോധം മാത്രമാണ് നികേഷ് കുമാറിനെതിരെ നൽകിയിരിക്കുന്ന പരാതി. വോട്ടെടുപ്പ് ദിവസം 'ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്' എന്നൊരു കേവല പ്രതിരോധം തീർക്കാനാണ് കോൺഗ്രസ് ശ്രമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :