1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oommen Chandy Passes Away Kerala

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചു

Oommen Chandy Passes Away Kerala
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു. ബാംഗ്ലൂരില്‍ ചികിത്സയിലിരിക്കയാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2011-16, 2004-2006 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെ എത്തിക്കുകയായിരുന്നു.
 
പൊതുദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് തൊണ്ടയിലാണ് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടായിരുന്നത്. അഞ്ചു പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എ ആയിരുന്നു ഉമ്മന്‍ചാണ്ടി.
അടുത്ത ലേഖനം
കല്യാണപ്പിറ്റേന്ന് നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍