ഓണ്‍ലൈന്‍ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടോ ? ഉടനെ 1930ല്‍ വിളിക്കുക

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജൂലൈ 2023 (19:44 IST)
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പണം തിരിച്ചുപിടിക്കാനായി സ്പീഡ് ട്രാക്കിങ്ങ് സിസ്റ്റം ആരംഭിച്ച് പോലീസ്, ഒരു ലക്ഷത്തിന് മൂളില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെടുവ്വര്‍ക്കായാണ് സ്പീഡ് ട്രാക്കിങ് സംവിധാനം ആരംഭിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ആസ്ഥാനത്തെ കണ്ട്രോള്‍ റൂമില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനാകും. ഇതിനായി 1930 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

തട്ടിപ്പ് നടത്തുന്ന ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തുന്നതാണ് സ്പീഡ് ട്രാക്കിംഗ് സംവിധാനം. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ തട്ടിപ്പ് തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ 1930ല്‍ ബന്ധപ്പെടാം. വിവരം വനല്‍കാന്‍ വൈകും തോറും തട്ടിപ്പുകാര്‍ പണം പിന്‍വലിച്ച് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ വിവരം കൈമാറുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാണെന്ന് നോഡല്‍ ഓഫീസര്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :