വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 17 ജൂലൈ 2023 (18:57 IST)
കോട്ടയം : വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേൽ പാലാവിള പടിട്ടത്തിൽ
വീട്ടിൽ അജയകുമാർ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്.

അയർക്കുന്നം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അയർക്കുന്നം പോലീസ് എസ്എച്ച്.ഒ അശ്വതിജിജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :