1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. One death during hunting in forest

വേട്ടക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റു; ഒരു മരണം

കുത്തേറ്റ് പരിക്കേറ്റ മാരിയപ്പനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Forest
കേരള തമിഴ്നാട് അതിർത്തിയിൽ വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. തോന്നിമല സ്വദേശി മാരിയപ്പനാണ് മരിച്ചത്. കുത്തേറ്റ് പരിക്കേറ്റ മാരിയപ്പനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു വേട്ടയുടെ വിവരം പുറത്തറിയുന്നത്. വെടിയേറ്റ കാട്ടുപോത്തും ചത്തു. തുടർന്ന് പൊലീസ് ഇടുക്കി രാജകുമാരി സ്വദേശികളായ രാജേഷ്, സാജു എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ വർധന