അനുബന്ധ വാര്‍ത്തകള്‍
- ആകെയുള്ളത് ഫാനും ബൾബും; വൃദ്ധ ദമ്പതികൾ താമസിക്കുന്ന ഒറ്റമുറി വീട്ടിലെ വൈദ്യുതി ബിൽ 128 കോടി രൂപ; തുകയടക്കാത്തതിന്റെ പേരില്‍ കണക്ഷന് കട്ട് ചെയ്ത് വൈദ്യുതി ബോര്‍ഡ്
- വടക്കൻ കേരളത്തിൽ കനത്ത മഴ; ബുധനാഴ്ച വരെ തുടരും, അതീവജാഗ്രതയിൽ സംസ്ഥാനം
- ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസാരിക്കാന്‍ എഴുന്നേറ്റിട്ടുണ്ടോ? - എ കെ ആന്റണിക്കെതിരെ പി രാജീവ്
- ആനക്കൊമ്പ് വിവാദം; മോഹൻലാലിന്റെ വാദം ശരിവെച്ച് വനംവകുപ്പ് - ഹര്‍ജിക്കാരന്റെ നിലപാട് തള്ളി!
- സൂപ്പര്‍താരത്തെ ആയുധമാക്കാന്‍ ഇസിബി; ആര്‍ച്ചറിന്റെ ടെസ്റ്റ് അരങ്ങേറ്റം ആഷസ് പോരാട്ടത്തില്‍
വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
വയനാട്ടില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കാട്ടാനയുടെ ജഡമാണ് വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ടെത്തിയത്. പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് സംഭവം.
തോട്ടത്തിന് സമീപമുള്ള വൈദ്യുതി ലൈനില്‍ മരം മറിച്ചിട്ടാണ് അപകടം സംഭവിച്ചിരിക്കുന്നത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറസ്റ്റ് വെറ്റിനറി സര്ജന് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡം വനത്തില്‍ സംസ്ക്കരിക്കും.