ഇന്ത്യൻ ഫോറസ്റ്റ് ഗമ്പായി ആമിർഖാൻ,ലാൽ സിങ് ഛദ്ദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2019 (12:48 IST)
നായകനായെത്തുന്ന പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ മോഷൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ടോം ഹാങ്ക്സ് നായകനായ വിഖ്യാത ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ (1994) റീമേക്ക് ആണ് ചിത്രം. ചിത്രത്തിൽ കരീന കപൂറാണ് അമീറിന് നായികയായി എത്തുന്നത്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന കാലഘട്ടങ്ങളിലെ സംഭവങ്ങളിലൂടെയെല്ലാം സഞ്ചരിക്കുന്ന കഥാപാത്രമായാണ് ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിൽ ഫോറസ്റ്റിനെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രം ഇന്ത്യൻ പശ്ചാത്തലത്തിലേക്ക് പറിച്ച് നടുമ്പോൾ ചിത്രത്തിൽ എന്തെല്ലാമാണ് ഇത്തരത്തിൽ ഒരുക്കി വെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ.

സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ഫോറസ്റ്റിനെ ഇന്ത്യയിലേക്ക് ഒരുക്കുന്നത്.
ആമിർ ഖാനും വയാകോമും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം അടുത്ത വർഷം ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :