വെബ്‌ദുനിയ ലേഖകൻ|
Last Modified ഞായര്‍, 2 ഫെബ്രുവരി 2020 (16:29 IST)
സംസ്ഥാനത്ത് മറ്റൊരാൾക്കുകൂടി കൊറോന വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. വിദ്യാർത്ഥിയുടെ പരൊശോധനാ ഫലം പോസിറ്റീവ് ആവാൻ സാധ്യതയുണ്ട് എന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു എങ്കിലും ഫലം ലഭിയ്ക്കാൻ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു.
ഇതോടെ സംസ്ഥാനത്തെ കൊറോണ രോഗ ബാധിതരുടെ എണ്ണം രണ്ടായി.
വുഹാനിൽ നിന്നും എത്തിയ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. നിലവിൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. പുനെയിനിന്നും പരിശോധനാ ഫലം ലഭിയ്ക്കാൻ വൈകുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റുറ്റ്യൂട്ട് പരിശോധനകൾ നടത്താൻ സജ്ജമാണ്. ഇന്നുമുതൽ ആലപ്പുഴയിൽനിന്നു തന്നെ പരിശോധനകൾ നടത്തും എന്നും ആരോഗ്യമന്ത്രി പറഞ്ഞു.