1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. nun student dead in convent

കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

nun student dead in convent
കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെട്ടുതുറ കോണ്‍വെന്റിലാണ് സംഭവം. തമിഴ്‌നാട് തിരുപൂര്‍ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. 
 
രാവിലെ പ്രാര്‍ത്ഥനയ്ക്ക് വരാത്തതിനാല്‍ കൂടെയുള്ളവര്‍ നോക്കിയപ്പോഴാണ് യുവതിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോണ്‍വെന്റ് അധികൃതര്‍ പൊലീസിനു നല്‍കിയ മൊഴി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബു