ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (15:41 IST)
നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുശ്ബുവിനെ ദേശീയ അംഗമായി നിയമിച്ചു. 3 വർഷമാണ് കാലാവധി. നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് ഖുശ്ബു. കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രാലയത്തിൻ്റെ വിജ്ഞാപനം ട്വീറ്റ് ചെയ്ത് ഖുശ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

ഖുശ്ബുവിൻ്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന ഘടകം അധ്യക്ഷനായ കെ അണ്ണാമലൈ പറഞ്ഞു. അതേ സമയം തന്നെ ഉത്തരവാദിത്വം ഏൽപ്പിച്ചതിൽ പ്രധാനമന്ത്രിക്കും സർക്കാരിനും നന്ദി പറയുന്നതായും സ്ത്രീകളുടെ ശാക്തീകരണത്തിനും സംരക്ഷണത്തിനുമായുള്ള പോരാട്ടം തുടരുമെന്നും ഖുശ്ബു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :