അനുബന്ധ വാര്‍ത്തകള്‍
- ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പിഎസ്സി അപേക്ഷാ പ്രായപരിധി 40 വയസ്സായി ഉയർത്തി
- നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കും
- പാർട്ടി തിരുത്തിയത് തന്നെ !, തളിപറമ്പിലെ തോൽവിയെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം
- ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ; 11 ജില്ലകളിലും മഴ മുന്നറിയിപ്പ്
- വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ചോദ്യങ്ങൾക്ക് നിലവാരമില്ല, മിക്ക ഉത്തരങ്ങളും ഓപ്ഷൻ ബി: മറ്റൊരു പിഎസ്സി പരീക്ഷയിലും അട്ടിമറി സംശയം!
എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാര്‍ഥികള്‍. ബിരുദാനന്തര ബിരുദം യോഗ്യതയായുള്ള പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഓപ്ഷന് ബി ഉത്തരമായി വരുന്ന രീതിയിലായിരുന്നു ഉത്തരസൂചികയെന്നും പരാതിയുണ്ട്. പുനഃപരിശോധന ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.
എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റസ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയുടെ വിജ്ഞാപനം 2025 ഒക്ടോബര്‍ 30നാണ് വന്നത്. 2026 മാര്‍ച്ച് 24ന് പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചു. ഇത്തവണ കൊമേഴ്സ് ബിരുദം ഉള്ളവര്‍ക്കും പരീക്ഷ എഴുതാന്‍ അനുവദിച്ചു. എന്നാല്‍ കൊമേഴ്സ് ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരാതി നല്കി ഫലം കാണാതെ വന്നതൊടെ കൊമേഴ്സ് പശ്ചാത്തലമുള്ള പലരും കണ്ഫര്മേഷന് നല്‍കിയില്ല. പരീക്ഷയ്ക്ക് 2 മാസം ശേഷിക്കെയാണ് കൊമേഴ്സ് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പിഎസ്സി സിലബസ് പ്രസിദ്ധീകരിച്ചു.
സാധാരണ സിലബസ് പ്രസിദ്ധീകരിച്ച് 90 ദിവസങ്ങള്‍ ലഭിക്കുന്നതാണ്. ഇത്തവണ അതുണ്ടായില്ല. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായ ഗസറ്റഡ് തസ്തികയിലേക്കുള്ള ചോദ്യങ്ങള്‍ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല.സിലബസ് നല്കിയാല് ചാറ്റ് ജിപിടി നല്‍കുന്നതിന് സമാനമായ ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടായിരുന്നതെന്നും ഒരു സ്വകാര്യ അക്കാദമിയുടെ റാങ്ക് ഫയലിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്നും ഉദ്യോഗാര്‍ഥികള്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു. പിഎസ്സി കഴിഞ്ഞ ദിവസം ഉത്തരസൂചിക പുറത്തുവിട്ടതോടെയാണ് പരീക്ഷയിലെ അട്ടിമറിയെ പറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നത്.
ആകെയുള്ള 100 ചോദ്യങ്ങളില്‍ 54 എണ്ണത്തിന്റെയും ഉത്തരം ബി ഓപ്ഷനായിരുന്നു. ഇതെല്ലാം തന്നെ റാങ്ക് ലിസ്റ്റില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്താനാണോ എന്നതാണ് ഉദ്യോഗാര്‍ഥികള്‍ സംശയിക്കുന്നത്. പുനഃപരീക്ഷ ആവശ്യപ്പെട്ടാണ് ഇവര്‍ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടുള്ളത്.