ആറ്റുകാല്‍ പൊങ്കാലമഹോത്സവത്തിന് ഇന്ന് തുടക്കം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (08:25 IST)
ആറ്റുകാല്‍ പൊങ്കാലമഹോത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ നാലരയ്ക്ക് കാപ്പുകെട്ടി കുടിയിരുത്തി തുടങ്ങുന്ന ഉത്സവം പത്തുദിവസം ഉണ്ടാകും. മാര്‍ച്ച് ഏഴിനാണ് പൊങ്കാല. ഇത്തവണ 50ലക്ഷം പേര്‍ പൊങ്കാലയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിതപ്രോട്ടോക്കോള്‍ പാലിച്ചാണ് പൊങ്കാല നടക്കുന്നത്.

അതേസമയം പെങ്കാലയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :