അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാന് ചൈനയുടെ 'ഷോക്ക്': ജെ-35 യുദ്ധവിമാനങ്ങളുടെ കൈമാറ്റം നീളും; പ്രതിരോധ നീക്കങ്ങളിൽ തിരിച്ചടി
- ഷക്സ്ഗാം താഴ്വരയിൽ ഇന്ത്യയുടെ അവകാശവാദം തള്ളി ചൈന, പാകിസ്ഥാനുമായുള്ള ചൈനീസ് കരാർ അസാധുവെന്ന് ഇന്ത്യ
- അലി ഖമേനിയുടെ ശവസംസ്കാരം 6 ദിവസം നീണ്ടുനില്‍ക്കും; മകന് മോജ്തബ പങ്കെടുക്കില്ല
- കശ്മീരികൾക്ക് തോക്ക് നൽകിയത് തന്നെ പാക് സൈന്യമാണ്, ഇപ്പോൾ ഞങ്ങൾ തീവ്രവാദികളായി, പിഒകെ പ്രതിഷേധത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
- സ്കൂൾ അവധി മുതൽ പാർക്കിംഗ്, റെയിൽ, കോൺസുലർ സേവനങ്ങൾ വരെ, ജൂലൈയിൽ യുഎഇയിൽ വരുന്നത് വലിയ മാറ്റങ്ങൾ!
ബംഗ്ലാദേശ്- മ്യാന്മർ സാമ്പത്തിക ഇടനാഴിയുമായി ചൈന, നീക്കം ഇന്ത്യയെ വരിഞ്ഞുമുറുക്കാനോ?
ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിക്ക് സമീപം പുതിയ തന്ത്രപ്രധാന സാമ്പത്തിക ഇടനാഴി രൂപീകരിക്കാന്‍ സജീവനീക്കങ്ങളുമായി ചൈന. ചൈന-പാകിസ്ഥാന് ഇക്കണോമിക് കോറിഡോര്‍ (CPEC) മാതൃകയില്‍ ബംഗ്ലാദേശിനെയും മ്യാന്മറിനെയും ബന്ധിപ്പിക്കുന്ന പുതിയ സാമ്പത്തിക ഇടനാഴി വികസിപ്പിക്കാനാണ് ബീജിങ്ങിന്റെ ലക്ഷ്യം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍ഷ്യേറ്റീവ് (BRI) വിപുലീകരണത്തിന്റെ ഭാഗമായാണ് പദ്ധതി.
ബംഗ്ലാദേശ്, മ്യാന്മര്, ചൈന എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, അടിസ്ഥാനസൗകര്യ വികസനം, ഗതാഗത ശൃംഖല, സാമ്പത്തിക സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ചൈന പറയുന്നു. ഭാവിയില്‍ മറ്റ് രാജ്യങ്ങള്‍ക്കും ഈ ബഹുരാഷ്ട്ര പദ്ധതിയില്‍ പങ്കാളികളാകാമെന്ന നിലപാടും ബീജിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ നീക്കത്തിന് വ്യക്തമായ ജിയോപൊളിറ്റിക്കലായ കാരണങ്ങളുണ്ട്. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലേക്കും തന്ത്രപ്രധാന സ്വാധീനം വ്യാപിപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയുടെ ഈ നീക്കം.ബംഗാള്‍ ഉള്‍ക്കടലിലേക്കുള്ള പ്രവേശനവും മേഖലയില്‍ സാമ്പത്തിക-തന്ത്രപ്രധാന സാന്നിധ്യവും വര്‍ധിപ്പിക്കാന്‍ ഈ ഇടനാഴി ചൈനയ്ക്ക് സഹായകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം, ബംഗ്ലാദേശ് ഇതുവരെ പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയിട്ടില്ല. നിര്‍ദേശത്തെ സര്‍ക്കാര്‍ വിശദമായി പഠിച്ചുവരികയാണെന്നും, ഗതാഗത ചെലവ് കുറയുക, ചരക്ക് നീക്കം വേഗത്തിലാകുക, വ്യാപാര മത്സരശേഷി വര്‍ധിക്കുക തുടങ്ങിയ സാമ്പത്തിക നേട്ടങ്ങള്‍ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും ധാക്ക വ്യക്തമാക്കിയിട്ടുണ്ട്.
മ്യാന്മറിലെ ആഭ്യന്തര സംഘര്‍ഷവും സുരക്ഷാ പ്രശ്നങ്ങളും ഈ പദ്ധതിക്ക് വലിയ വെല്ലുവിളിയായി തുടരുന്നുണ്ട്. എന്നിരുന്നാലും, ദക്ഷിണേഷ്യയിലും ഇന്‍ഡോ-പസഫിക് മേഖലയിലും ചൈനയുടെ സ്വാധീനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക ഇടനാഴിയെ അന്താരാഷ്ട്ര നിരീക്ഷകര്‍ കാണുന്നത്. ഇന്ത്യയുടെ സുരക്ഷാ-വിദേശനയ കാഴ്ചപ്പാടിലും ഈ നിര്‍ദേശം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടാനിടയുണ്ട്.